Connect with us

Education

ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി അകലാട് എം ഐ സി സ്‌കൂള്‍ വിദ്യാര്‍ഥി

'ഫൈന്‍ഡ് ദ ജീനിയസ്; സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാ'മിലൂടെ പ്രത്യേകം പരിശീലനം ലഭിച്ചാണ് ലാസിന്‍ നൈനാര്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്.

Published

|

Last Updated

തൃശൂര്‍ | എക്‌സ്ട്രാ ഗ്രാസ്പിംഗ് പവര്‍ കിഡ് വിഭാഗത്തില്‍ റെക്കോഡ് പുസ്തകത്തില്‍ ഇടം നേടി അകലാട് എം ഐ സി സ്‌കൂള്‍ വിദ്യാര്‍ഥി ലാസിന്‍ നൈനാര്‍. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. പുതിയ അധ്യയന വര്‍ഷത്തോടെ സ്‌കൂളില്‍ ആരംഭിച്ച ‘ഫൈന്‍ഡ് ദ ജീനിയസ്; സ്‌കില്‍ ഡെവലപ്‌മെന്റ് പ്രോഗ്രാ’മിലൂടെ പ്രത്യേകം പരിശീലനം ലഭിച്ചാണ് ലാസിന്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്.

സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ കണ്ടെത്തി കൂടുതല്‍ പരിശീലനം നല്‍കി പരിപോഷിപ്പിക്കുകയും ലോക നിലവാരമുള്ള അംഗീകാരങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്ന പദ്ധതിയുടെ തുടക്കമാണ് ഇതെന്നും ഇനിയും ഇത്തരം നേട്ടങ്ങളിലേക്ക് വിദ്യാര്‍ഥികളെ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്നും പ്രിന്‍സിപ്പല്‍ മുഹമ്മദ് മഅ്‌റൂഫ് വാഫി പറഞ്ഞു.

ലാസിന്‍ നൈനാരെ എം ഐ ഐ വര്‍ക്കിങ് പ്രസിഡന്റ് ത്രീ സ്റ്റാര്‍ കുഞ്ഞുമുഹമ്മദ് ഹാജി, സെക്രട്ടറി പി പി ഹാഷിം, മാനേജര്‍ കബീര്‍ ഫൈസി, പ്രിന്‍സിപ്പല്‍ മഅറൂഫ് വാഫി, വൈസ് പ്രിന്‍സിപ്പല്‍ ലീന, ട്രെയിനര്‍ ബിന്‍ഷാ സുഹൈല്‍, കമ്മിറ്റി അംഗം ബക്കര്‍, ക്ലാസ്സ് ടീച്ചര്‍ സജിത എന്നിവര്‍ ചേര്‍ന്ന് അഭിനന്ദിച്ചു. വെളിയങ്കോട് നൈനാര്‍- ഫസീല ദമ്പതികളുടെ മകനാണ് ലാസിന്‍ നൈനാര്‍.

 

Latest