Connect with us

akash thillenkerI

ആകാശ് തില്ലങ്കേരിയെയും സുഹൃത്തിനെയും കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചു

ഇന്ന് പുലർച്ചെയാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്.

Published

|

Last Updated

കണ്ണൂർ  | സാമൂഹിക മാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായി ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരിയേയും കൂട്ടാളികളിൽ ഒരാളായ ജിജോ തില്ലങ്കേരിയേയും കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയലിലടച്ചു. ഇന്ന് പുലർച്ചെ നാലോടെയാണ് ഇരുവരെയും കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുവന്നത്. കലക്ടർ കാപ്പ ചുമത്താൻ ഉത്തരവിട്ടതിന് പിന്നാലെ മുഴക്കുന്ന് പോലീസാണ് ഇന്നലെ വൈകിട്ട് ഇരുവരെയും അറസ്റ്റ് ചെയ്തത്. നാല് വർഷത്തെ കേസുകൾ പരിശോധിച്ചായിരുന്നു നടപടി.

വൈകിട്ട് ഏഴോടെ വീട്ടിലെത്തിയായിരുന്നു ആകാശിന്റെ അറസ്റ്റ്. ഇതിനു പിന്നാലെ ജിജോയെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മട്ടന്നൂർ ശുഐബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ്. വധക്കേസിൽ ഉൾപ്പടെ സി പി എമ്മിനെതിരെ ഇരുവരും സാമൂഹിക മാധ്യമങ്ങളിൽ വെല്ലുവിളി നടത്തിയിരുന്നു. സ്ത്രീകളെ ഉൾപ്പെടെ അപമാനിച്ച സംഭവത്തിൽ ആകാശിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തലശ്ശേരി ജില്ലാ സെഷൻസ് കോടതിയിൽ പോലീസ് ഹരജി നൽകിയിരുന്നു.

വധക്കേസിൽ ഒന്നാം പ്രതിയായ ആകാശ് മറ്റു കേസുകളിൽ ഉൾപ്പെടരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥയിൽ ഉണ്ടായിരുന്നത്. കേസിൽ കോടതി വാദം കേൾക്കുന്നതിന് മുന്നോടിയായാണ് ആകാശിനെതിരെയുള്ള കേസുകൾ പരിശോധിച്ച് കാപ്പ ചുമത്താൻ ഉത്തരവിടുന്നത്. മൂന്നാം പ്രതി ജയപ്രകാശ് ഒരു കേസിൽ മാത്രമാണ് പ്രതിയെന്നതിനാൽ കാപ്പ ചുമത്തുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നു. രണ്ട് കൊലപാതക കേസുൾപ്പെടെ 12 കേസുകളിൽ പ്രതിയാണ് ആകാശ് തില്ലങ്കേരി.

Latest