Connect with us

Kannur

കാപ്പ ചുമത്തി ആകാശ് തില്ലങ്കേരിയെ പൂട്ടി

മുഴക്കുന്ന് പോലീസാണ് ആകാശിൻ്റെ ജാമ്യം റദ്ദാക്കിയത്

Published

|

Last Updated

കണ്ണൂർ  | ഷുഐബ് വധക്കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്ന് പോലീസാണ് ആകാശിൻ്റെ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥ ലംഘിച്ച സാഹചര്യത്തിൽ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചിരുന്നു.

മറ്റ് കേസുകളിൽ ഒന്നും ഉൾപ്പെടരുത് എന്ന ജാമ്യവ്യവസ്ഥയാണ് ആകാശ് ലംഘിച്ചത്. ഇതേതുടർന്നാണ് ഇയാൾക്കെതിരെ പോലീസ് നീങ്ങിയത്.

സോഷ്യൽ മീഡിയയിൽ പരസ്യമായി സി പി എം നേതാക്കളെയും ഭരണകൂടത്തിനെയും വെല്ലുവിളിക്കുകയും പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ സി പി എം ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ളവർ പങ്കെടുത്ത പൊതുയോഗം തില്ലങ്കേരിയിൽ നടന്നിരുന്നു.

Latest