Kerala
ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു
ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാർത്തകളെ ജനകീയമാക്കിയതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു.

തിരുവനന്തപുരം | ആകാശവാണി മുന്‍ വാര്‍ത്താ അവതാരകന്‍ എം രാമചന്ദ്രന്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.
വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ… എന്ന ആമുഖം ഒരു കാലത്ത് റേഡിയോ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ശബ്ദമായിരുന്നു. ആധുനിക സാങ്കേതിക സംവിധാനങ്ങൾ ഒന്നും ഇല്ലാതിരുന്ന കാലത്ത് റേഡിയേ വാർത്തകളെ ജനകീയമാക്കിയതിൽ അദ്ദേഹം മുഖ്യപങ്ക് വഹിച്ചു. റേഡിയോ വാർത്ത അവതരണത്തിൽ പുത്തൻ മാതൃക സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹം അവതരിപ്പിച്ചിരുന്ന കൗതുക വാർത്തകൾ അക്കാലത്ത് വൻ ഹിറ്റായിരുന്നു.
ദീര്‍ഘകാലം ആകാശവാണിയില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വൈദ്യുതി ബോര്‍ഡില്‍ ഉദ്യോഗസ്ഥനായിരിക്കെയാണ് രാമചന്ദ്രന്‍ ആകാശവാണിയില്‍ എത്തുന്നത്.