Connect with us

National

അക്ബറുദ്ദീന്‍ ഒവൈസിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ല; ബിജെപി എംഎല്‍എ

ഒവൈസിയെ ചുമതലയില്‍ നിന്ന് മാറ്റി മുഴുവന്‍ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ.

Published

|

Last Updated

ഹൈദരാബാദ്| തെലങ്കാനയില്‍ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ നിയമസഭയുടെ ആദ്യ സമ്മേളനത്തില്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രോടെം സ്പീക്കറും എഐഎംഐഎം എംഎല്‍എയുമായ അക്ബറുദ്ദീന്‍ ഒവൈസിയാണ് എംഎല്‍എമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുക.

അതിനിടെ ഒവൈസിയെ പ്രോടെം സ്പീക്കറായി നിയമിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി എംഎല്‍എ രാജാ സിംഗ് സത്യപ്രതിജ്ഞ ചെയ്യില്ല. താന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം എഐഎംഐഎമ്മിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്ന് രാജ സിംഗ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. മുമ്പ് ഹിന്ദു വിരുദ്ധ പരാമര്‍ശം നടത്തിയ ഒരാളുടെ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യണമോ? ഒവൈസിയെ ചുമതലയില്‍ നിന്ന് മാറ്റി മുഴുവന്‍ സമയ സ്പീക്കറെ നിയമിച്ചതിന് ശേഷം മാത്രമേ സത്യപ്രതിജ്ഞ ചെയ്യൂ എന്നും അദ്ദേഹം പറഞ്ഞു.

തെലങ്കാനയിലെ പുതിയ മുഖ്യമന്ത്രിയായ കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡിക്ക് മുന്‍ഗാമി കെ ചന്ദ്രശേഖര്‍ റാവുവിനെപ്പോലെ എഐഎംഐഎമ്മിനെ ഭയമാണെന്നും അതുകൊണ്ടാണ് ഒവൈസിയെ പ്രോടെം സ്പീക്കറാക്കാന്‍ അനുവദിച്ചതെന്നും രാജാ സിംഗ് ആരോപിച്ചു. പ്രോടെം സ്പീക്കര്‍ എഐഎംഐഎമ്മില്‍ നിന്നുള്ളയാളായതിനാല്‍ 2018ലും സിംഗ് സത്യപ്രതിജ്ഞ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു.

 

 

 

 

 

 

Latest