Connect with us

akg centare attack

എ കെ ജി സെന്റര്‍ ആക്രമണം: പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ തള്ളി

ആക്രമണത്തിന്‍റെ ഗൂഢാലോചന കണ്ടെത്തേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍

Published

|

Last Updated

തിരുവനന്തപുരം എ കെ ജി സെന്റര്‍ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത യൂത്ത്‌കോണ്‍ഗ്രസ് പ്രാദേശിക നേതാവ് ജിതിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

യൂത്ത്കണ്‍ഗ്രസ് ആറ്റിപ്രം മണ്ഡലം പ്രസിഡന്റായ ജിതിന് ആക്രമണത്തില്‍ നേരിട്ട് പങ്കുണ്ട്. ആക്രമണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഇത് കണ്ടെത്താന്‍ പ്രതി കസ്റ്റഡിയില്‍ തുടരേണ്ടതുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ഇതെല്ലാം കോടതി അംഗീകരിക്കുകയായിരുന്നു.

Latest