Connect with us

Kerala

എകെജി സെന്റര്‍ ആക്രമണക്കേസ്; വനിതാ നേതാവടക്കം രണ്ട് പേര്‍കൂടി പ്രതികള്‍

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്.

Published

|

Last Updated

തിരുവനന്തപുരം  | എകെജി സെന്റര്‍ ആക്രമണക്കേസില്‍ രണ്ടു പേരെ കൂടി പ്രതി ചേര്‍ത്തു. യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ സുഹൈല്‍ വനിതാ നേതാവ് നവ്യ എന്നിവരെയാണ് പ്രതി ചേര്‍ത്തത്. കേസില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജിതിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആള്‍ സ്ഫോടക വസ്തു എറിയുകയായിരുന്നു. നൂറിലധികം സിസിടിവി ക്യാമറകള്‍ പൊലീസ് പരിശോധിച്ചു. 250ല്‍ അധികം ആളുകളെ ചോദ്യം ചെയ്തു. അയ്യായിരത്തില്‍ അധികം മൊബൈല്‍ ഫോണ്‍രേഖകളും പരിശോധിച്ചു.

 

Latest