Connect with us

akg centre attack

എ കെ ജി സെന്റര്‍ ആക്രമണം: അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈം ബ്രാഞ്ച്

ആക്രമണമുണ്ടായയുടനെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല.

Published

|

Last Updated

തിരുവനന്തപുരം | ജൂണ്‍ 30ന് അര്‍ധരാത്രിയുണ്ടായ എ കെ ജി സെന്റര്‍ ആക്രമണ കേസിലെ അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു. കഴക്കൂട്ടം, മേനംകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘമാണ് എ കെ ജി സെൻ്ററിന് നേരെ സ്ഫോടകവസ്തു എഎ കെ ജി സെന്റര്‍ ആക്രമണം: അന്വേഷണം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചെന്ന് ക്രൈം ബ്രാഞ്ച്റിഞ്ഞതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. പ്രതികളെന്ന് സംശയിക്കുന്നവരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും കൂടുതൽ അന്വേഷണം ആവശ്യമാണെന്നും ക്രൈം ബ്രാഞ്ച് അറിയിച്ചു.

ആക്രമണമുണ്ടായയുടനെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നെങ്കിലും പ്രതി ആരെന്ന് കണ്ടുപിടിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിരുന്നില്ല. വെടിക്കെട്ടിന് മാത്രം ഉപയോഗിക്കുന്ന വീര്യം കുറഞ്ഞതും ശബ്ദം കുറഞ്ഞതുമായ രാസവസ്തുവാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു. എ കെ ജി സെന്റര്‍ ആക്രമണം നടന്ന് മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ സാധിക്കാതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

ആക്രമണത്തിന് പിന്നിൽ കോൺഗ്രസാണെന്ന് സംഭവത്തിന് പിന്നാലെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ ആരോപിച്ചിരുന്നു. വയനാട് എം പി രാഹുൽ ഗാന്ധിയുടെ ഓഫീസിൽ എസ് എഫ് ഐക്കാർ പ്രതിഷേധത്തിനിടെ അടിച്ചുതകർക്കുകയും ഗാന്ധിജിയുടെ ചിത്രം നിലത്തിടുകയും ചെയ്ത സംഭവത്തിൽ പിന്നീട് കോൺഗ്രസുകാരെ അറസ്റ്റ് ചെയ്തിരുന്നു.