Connect with us

Kerala

എ കെ ജി സെന്റര്‍ ആക്രമണം കള്ളക്കേസ്; സത്യം തെളിയിക്കും: പ്രതി സുഹൈല്‍ ഷാജഹാന്‍

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് സുഹൈല്‍ ഷാജഹാന്‍.

Published

|

Last Updated

തിരുവനന്തപുരം | എ കെ ജി സെന്റര്‍ ആക്രമണം കള്ളക്കേസാണെന്ന് ഒളിവിലുള്ള പ്രതി സുഹൈല്‍ ഷാജഹാന്‍. കേസില്‍ സത്യം തെളിയിക്കുമെന്നും സുഹൈല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാണ് സുഹൈല്‍ ഷാജഹാന്‍.

എ കെ ജി സെന്റര്‍ ആക്രമിച്ച കേസില്‍ തിരുവനന്തപുരം മണ്‍വിള സ്വദേശിയായ കോണ്‍ഗ്രസ് നേതാവ് ജിതിന്‍നെ ക്രൈം ബ്രാഞ്ച് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ആറ്റിപ്രം യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റാണ് ജിതിന്‍. രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇതിനു ശേഷമാണ് ഒരു യൂത്ത് കോണ്‍ഗ്രസ് നേതാവിനെ കൂടി കേസില്‍ പ്രതി ചേര്‍ത്തത്.

 

Latest