Connect with us

akg centare attack

എ കെ ജി സെന്റര്‍ ആക്രമണം: ഒരാള്‍ കസ്റ്റഡിയില്‍

 പിടിയിലായത് എ കെ ജി സെന്റര്‍ ആക്രമിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍; പ്രതിയെന്ന് ഉറപ്പിക്കാനാകാതെ പോലീസ്

Published

|

Last Updated

തിരുവനന്തപുരം |  എ കെ ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍. എ കെ ജി സെന്ററിന് നേരെ കല്ലെറിയുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടയാളാണ് പോലീസ് കസ്റ്റഡിയിലായത്. എന്നാല്‍ ഇയാളാണ് എ കെ ജി സെന്റര്‍ ആക്രമിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കസ്റ്റഡിയിലുള്ള അന്തിയൂര്‍ക്കോണം സ്വദേശിയെ പോലീസ് ചോദ്യം ചെയ്തുവരുകയാണ്. കാട്ടായിക്കോണത്തെ വാടക വീട്ടില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തുത്തതെന്ന് പോലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് പേരെ ചോദ്യം ചെയ്തിരുന്നു. എന്നാല്‍ പങ്കില്ലെന്ന് മനസിലായതിനെ തുടര്‍ന്ന് ഇവരെ വിട്ടയക്കുകയായിരുന്നു.

അതേസമയം എ കെ ജി സെന്ററിലേക്ക് ബോംബെറിഞ്ഞ കേസില്‍ ഒരു ദിവസം പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് വ്യ്ക്തമായ ഒരു സൂചന ലഭിക്കാത്തത് പോലീസ് കുഴക്കുന്നു. സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോഗമിക്കുന്നത്. പൊട്ടക്കുഴി ജംഗ്ഷന്‍ വരെ പ്രതി എത്തിയതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍ വാഹനത്തിന്റെ നമ്പര്‍ ദൃശ്യങ്ങളില്‍ വ്യക്തമല്ല.

 

 

ടനം

Latest