Connect with us

akg centare attack

എ കെ ജി സെന്റര്‍ ആക്രമണം: വാദിയും പ്രതിയും ഒരാള്‍- കെ മുരളീധരന്‍

പ്രതി ഉണ്ടെങ്കിലല്ലേ പ്രതിയെ പടികൂടാന്‍ കഴിയൂ

Published

|

Last Updated

കോഴിക്കോട് | എ കെ ജി സെന്റര്‍ ആക്രമണത്തിലെ വാദിയും പ്രതിയും ഒരാളാണെന്ന് കെ മുരളീധരന്‍ എം പി. മാര്‍കിസ്റ്റ് പാര്‍ട്ടിയ എഴുതിയ തിരക്കഥ അനുസരിച്ചുള്ള നാടകമാണിത്. ആദ്യ ദിവസം തന്നെ നാടകത്തിന് കളക്ഷന്‍ ഇല്ലാതെ പോയി. പ്രതി ഉണ്ടെങ്കിലല്ലേ പ്രതിയെ പടികൂടാന്‍ കഴിയൂവെന്നും മുരളീധരന്‍ പരിഹസിച്ചു.

അതിനിടെ എ കെ ജി സെന്റര്‍ ആക്രമണം കഴിഞ്ഞ് അഞ്ച് ദിവസമായിട്ടും ഇതുവരെ പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ വിഷയം വലിയ വാഗ്വാദങ്ങള്‍ക്കിടയാക്കിയിരുന്നു.

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ സുധാകരന്‍ നടത്തിയ ഗ്ലോറിഫൈഡ് കൊടിസുനി പരാമര്‍ശം അത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്ന് കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു

 

Latest