Connect with us

Kerala

എ കെ ജി സെന്റര്‍ ആക്രമണം; പ്രതിക്ക് സ്‌കൂട്ടര്‍ കൈമാറിയത് പ്രാദേശിക വനിതാ നേതാവ്

ജിതിന്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.

Published

|

Last Updated

തിരുവനന്തപുരം |  എ കെ ജി സെന്റര്‍ ആക്രമണം നടത്തിയ പ്രതി ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ കൈമാറിയത് പ്രാദേശിക വനിതാ നേതാവെന്ന് ക്രൈംബ്രാഞ്ച്. തിരുവനന്തപുരം മണ്‍വിള സ്വദേശിയായ ഇവരെ ഉടന്‍ ചോദ്യം ചെയ്യും.ജിതിന്‍ സഞ്ചരിച്ച സ്‌കൂട്ടറും ധരിച്ച വസ്ത്രവും ചെരിപ്പും കണ്ടെടുക്കാനുള്ള തെളിവെടുപ്പ് തുടങ്ങി.

എ കെ ജി സെന്ററിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞ രാത്രി, 11ഓടെ ജിതിന്‍ കാറില്‍ ഗൗരീശപട്ടത്തെത്തിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം.അവിടെ ഒരു സുഹൃത്ത് എത്തിച്ച് നല്‍കിയ സ്‌കൂട്ടറാണ് പിന്നീട് എ കെ ജി സെന്ററിലെക്കെത്താന്‍ ഉപയോഗിച്ചത്. പടക്കം എറിഞ്ഞ് ജിതിന്‍ തിരികെ വരുന്നതുവരെ സുഹൃത്ത് കാറില്‍ കാത്തിരിക്കുകയും ചെയ്തു.ജിതിന്റെ സുഹൃത്തായ ആറ്റിപ്രയിലെ പ്രാദേശിക വനിത നേതാവാണ് ഇതെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.

സാക്ഷിയാക്കാനാണ് നിലവിലെ തീരുമാനമെങ്കിലും അക്രമത്തില്‍ അറിവോ പങ്കോ ഉണ്ടെന്ന് തെളിഞ്ഞാല്‍ പ്രതിയാക്കും. മറ്റ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാക്കള്‍ക്കും സംഭവത്തില്‍ പങ്കുള്ളതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം

Latest