Connect with us

സി പി എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ കെ ജി സെന്ററിന് നേരെ ബോംബേറുണ്ടായി മണിക്കൂറുകള്‍ പിന്നിട്ടിട്ടും അക്രമിയെക്കുറിച്ചു സൂചനയില്ല.  പോലീസ് പരിശോധന വ്യാപകമാക്കിയിരിക്കുകയാണ്.  

എ കെ ജി സെന്ററിലെ ക്യാമറിയില്‍ അക്രമിയുടെ മുഖമോ വാഹനത്തിന്റെ നമ്പറോ വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. അക്രമി സഞ്ചരിച്ച കുന്നുകുഴി റോഡിലെ വീട്, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സി സി ടി വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധനക്കായി ശേഖരിച്ചു. 15 സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന. ആക്രമണം നടത്തിയ ആള്‍ 11.20ന് എ കെ ജി സെന്ററിലേക്കും 11.23 ന് കുന്നുകുഴിയിലേക്കും സ്‌കൂട്ടറില്‍ പോകുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

 ഇത് കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇന്നലെ രാത്രിയാണ് എ കെ ജി സെന്ററില്‍ ആക്രമണം ഉണ്ടായത്. എകെജി സെന്ററിന്റെ അടുത്തുകൂടി കുന്നുകുഴി ഭാഗത്തേക്ക് പോകുന്ന റോഡില്‍ നിന്നും സ്‌കൂട്ടറില്‍ വന്ന ഒരാള്‍ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. സ്‌ഫോടക വസ്തു എറിഞ്ഞ ശേഷം അക്രമി വളരെ വേഗത്തില്‍ വാഹനത്തില്‍ പോകുന്നതും സി സി ടി വി ദൃശ്യങ്ങളില്‍ കാണാം. മുന്നിലെ ഗേറ്റില്‍ പൊലീസുകാര്‍ ഉണ്ടായിരുന്നു. രണ്ട് ബൈക്കുകള്‍ ആക്രമണം നടന്ന സമയത്ത് ആ ഭാഗത്ത് എത്തിയെന്നാണ് വിവരം.

വീഡിയോ കാണാം

Latest