Kerala
എ കെ ജി സെന്റര്‍ ഉദ്ഘാടന തിയ്യതി നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ ഒഴിവു നോക്കി: എം വി ഗോവിന്ദന്‍
എങ്ങനെയാണ് ഒരു വാര്‍ത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിന്റെ പ്രധാന ഉദാഹരണം ആണിതെന്ന് അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി | സി പി എമ്മിന്റെ പുതിയ സംസ്ഥാന കമ്മിറ്റി ഓഫീസ് ഉദ്ഘാടന തീയതി നിശ്ചയിച്ചത് മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കിയാണെന്നു സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍ പറഞ്ഞു.
ഇന്ന് കേരളത്തിലെയും ഇന്ത്യയിലെയും ഏറ്റവും മുതിര്‍ന്ന പാര്‍ട്ടി നേതാവാണ് പിണറായി വിജയന്‍. നല്ല ദിവസം നോക്കിയാണ് ഉദ്ഘാടനം നിശ്ചയിച്ചതെന്ന് വാര്‍ത്തയുണ്ടല്ലോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
എങ്ങനെയാണ് ഒരു വാര്‍ത്ത നെഗറ്റീവ് ആയി അവതരിപ്പിക്കുക എന്നതിന്റെ പ്രധാന ഉദാഹരണം ആണിതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഒഴിവ് നോക്കി നിശ്ചയിച്ച തിയ്യതിയെ വേറൊരു തരത്തില്‍ അവതരിപ്പിച്ചു. തെറ്റായ പ്രവണതയാണതെന്നും അദ്ദേഹം പറഞ്ഞു.
---- facebook comment plugin here -----