Connect with us

up election

ഉത്തര്‍പ്രദേശില്‍ നിര്‍ണ്ണായക നീക്കത്തിന് അഖിലേഷ്; ചന്ദ്രശേഖര്‍ ആസാദുമായി ഇന്ന് കൂടിക്കാഴ്ചക്ക് സാധ്യത

ആസാദിന്റെ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കും എന്നാണ് സൂചനകള്‍

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശില്‍ നിര്‍ണ്ണായക നീക്കത്തിന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ആസാദിന്റെ പാര്‍ട്ടിയായ ആസാദ് സമാജ് പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കും എന്നാണ് സൂചനകള്‍. ഇരുപാര്‍ട്ടികളും തമ്മില്‍ സഖ്യ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് സൂചനകള്‍.

ആസാദുമായി സഖ്യത്തിലെത്തുകയാണെങ്കില്‍ അഖിലേഷിന്റെ ‘മാസ്റ്റര്‍ സ്‌ട്രോക്കാ’യിരിക്കും ഇത്. ദളിത്, പിന്നാക്ക വിഭാഗങ്ങള്‍ക്കിടയില്‍ ചെറുതല്ലാത്ത സ്വാധീനം ആസാദിനും പാര്‍ട്ടിക്കുമുണ്ട്. നേരത്തെ രാജ്യത്ത് നടന്ന പല ബഹുജന പ്രക്ഷോഭങ്ങളിലും ശക്തമായ സാന്നിധ്യമായിരുന്നു ഭീം ആര്‍മി തലവനായിരുന്ന ചന്ദ്രശേഖര്‍ ആസാദ്.

Latest