Connect with us

National

അഖിലേഷ് യാദവിന്റെ റാലിയില്‍ തിക്കും തിരക്കും; ബാരിക്കേഡുകള്‍ തകര്‍ത്തു, ഉപകരണങ്ങള്‍ നശിപ്പിച്ചു

യു പിയിലെ സന്ത് കബീര്‍ നഗറിലാണ് സംഭവം. ബാരിക്കേഡുകള്‍ മറികടന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷിന്റെ അരികിലേക്ക് കുതിച്ചതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്.

Published

|

Last Updated

ലക്‌നോ | സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ റാലിയില്‍ വന്‍ തിക്കും തിരക്കുമുണ്ടായത് സംഘര്‍ഷസ്ഥിതി സംജാതമാക്കി. യു പിയിലെ സന്ത് കബീര്‍ നഗറിലാണ് സംഭവം. ബാരിക്കേഡുകള്‍ മറികടന്ന് നിരവധി പാര്‍ട്ടി പ്രവര്‍ത്തകര്‍ അഖിലേഷിന്റെ അരികിലേക്ക് കുതിച്ചതാണ് കുഴപ്പങ്ങള്‍ക്കിടയാക്കിയത്. തള്ളേല്‍ക്കുകയും വീഴുകയുമൊക്കെ ചെയ്‌തെങ്കിലും അഖിലേഷ് പോലീസിന്റെ സഹായത്തോടെ ഒരുവിധം വേദിയില്‍ കയറിപ്പറ്റി.

ഇന്ത്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥി പപ്പു നിഷാദിന്റെ പ്രചാരണ പരിപാടിയില്‍ സംബന്ധിക്കുന്നതിനായി അഖിലേഷ് പ്രദേശത്തെത്തിയപ്പോഴായിരുന്നു കാര്യങ്ങള്‍ നിയന്ത്രണാതീതമായത്.

അഖിലേഷ് എത്തിയ ഉടന്‍ അദ്ദേഹത്തെ വളഞ്ഞ പ്രവര്‍ത്തകര്‍ ഫോട്ടോ എടുക്കാന്‍ തുടങ്ങുകയും ചെയ്തു. അഖിലേഷിന് സമീപമെത്താന്‍ തിരക്ക് കൂട്ടുന്നതിനെതിരെ അവര്‍ മൈക്കുകളും കസേരകളും കൂളറുകളും കേടുവരുത്തി.

Latest