Connect with us

National

കനൗജില്‍ എസ് പി സ്ഥാനാര്‍ഥി അഖിലേഷ് യാദവ്  തന്നെ ; നാളെ പത്രിക സമര്‍പ്പിക്കും

അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത ഉണ്ടായിരുന്നില്ല

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ കനൗജില്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് മത്സരിക്കും. വ്യാഴാഴ്ച അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് സമാജ് വാദി പാര്‍ട്ടി എക്‌സിലൂടെ അറിയിച്ചു. അഖിലേഷ് യാദവ് ലോക്‌സഭയിലേക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഇത് വരെ വ്യക്തത ഉണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ എല്ലാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിനാല്‍ അദ്ദേഹം മത്സര രംഗത്ത് ഉണ്ടാവില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

കനൗജില്‍ നേരത്തെ തേജ് പ്രതാപ് യാദവിനെ എസ് പി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മരുമകനാണ് തേജ് പ്രതാപ് യാദവ്. അദ്ദേഹത്തെ മാറ്റിയാണ് അഖിലേഷ് യാദവിനെ കനൗജില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

സമാജ് വാദി പാര്‍ട്ടിയുടെ ശ്ക്തി കേന്ദ്രമായ കനൗജില്‍ 2019 ല്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് പരാജയപ്പെടുകയായിരുന്നു. പാര്‍ട്ടിയുടെ ശക്തി കേന്ദ്രം തിരിച്ചുപിടിക്കാനാണ് ഇത്തവണ എസ്പി അധ്യക്ഷനെ  തന്നെ മത്സര രംഗത്ത് ഇറക്കുന്നത്.

Latest