Connect with us

National

അഖിലേഷ് യാദവ് എം എല്‍ എ സ്ഥാനം രാജി വെച്ചു; ഇനി പാര്‍ലമെന്റില്‍

കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള പാര്‍ട്ടിയാണ് എസ്പി

Published

|

Last Updated

ലക്‌നോ | ഉത്തര്‍പ്രദേശിലെ അത്യുഗ്രന്‍ വിജയത്തിനൊടുവില്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്ക് കളം മാറ്റി അഖിലേഷ് യാദവ്. കനൗജ് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഖിലേഷ് യാദവ് തന്റെ എം എല്‍ എ സ്ഥാനം രാജി വെച്ചു. ഉത്തര്‍പ്രദേശ് നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു അഖിലേഷ്. 2022 ലെ തിരഞ്ഞെടുപ്പില്‍ കര്‍ഹല്‍ മണ്ഡലത്തില്‍ നിന്നാണ് അഖിലേഷ് നിയമസഭയിലെത്തിയത്.

നിയമസഭാ അംഗത്വം രാജിവെച്ചു കൊണ്ടുള്ള അഖിലേഷിന്റെ കത്ത് ലഭിച്ചതായും രാജി അംഗീകരിച്ചതായും ഉത്തര്‍പ്രദേശ് നിയമസഭപ്രിന്‍സിപ്പള്‍ സെക്രട്ടറി പ്രദീപ് ദുബൈ വ്യക്തമാക്കി.

2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു പി യില്‍ 62 സീറ്റ് നേടിയ ബിജെപിക്ക് 2024 ല്‍ 33 സീറ്റിലേക്ക് ഒതുങ്ങേണ്ടി വന്നു. ഇന്ത്യ സഖ്യത്തോടൊപ്പം സമാജ് വാദി പാര്‍ട്ടി നടത്തിയ മുന്നേറ്റമാണ് ബിജെപിയുടെ യുപിയിലെ സ്വപ്‌നങ്ങള്‍ക്ക് തടയിട്ടത്.

2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 37 സീറ്റുകളിലായിരുന്നു സമാജ് വാദി പാര്‍ട്ടിയുടെ വിജയം. കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞാല്‍ ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യയുള്ള പാര്‍ട്ടിയാണ് എസ്പി.

 

Latest