Connect with us

National

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയിലെത്തിയതായി അഖിലേഷ് യാദവ്

11 സീറ്റിൽ കോൺഗ്രസ് മത്സരിക്കുമെന്ന് അഖിലേഷ് യാദവ്

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയിലെത്തിയതായി അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു. കോൺഗ്രസ് 11 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ധാരണയെന്ന് അഖിലേഷ് അറിയിച്ചു.

‘കോണ്‍ഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളില്‍ മത്സരിക്കും. ഇതൊരു നല്ല തുടക്കമാണ്. ഇത്തരം സമവാക്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകും. ഈ സമവാക്യങ്ങള്‍ ചരിത്രം തിരുത്തും. ‘ – അഖിലേഷ് യാദവ് എക്‌സില്‍ കുറിച്ചു.

രാജ്യത്ത് ഏറ്റവും കൂടുതല്‍ ലോക്‌സഭാ സീറ്റുള്ള സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 80 ലോക്‌സഭാ സീറ്റാണ് ഇവിടെയുള്ളത്. 2019 ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പി സഖ്യം 62 സീറ്റ് നേടിയിരുന്നു. സമാജ് വാദി പാര്‍ട്ടിയും ബി എസ് പി യും ചേര്‍ന്ന് 15 സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റ് മാത്രവുമാണ് 2019 ല്‍ നേടിയിരുന്നത്.

അതേ സമയം, കോണ്‍ഗ്രസ് ഈ സീറ്റ് ധാരണ അംഗീകരിച്ചില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ലോക്‌സഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. യു പി യില്‍ കൂടുതല്‍ സീറ്റ് നല്‍കണമെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ അഖിലേഷ് യാദവ് ഇതിന് തയ്യാറായിരുന്നില്ല. ഇതിനിടെയിലാണ് സീറ്റ് ധാരണ സംബന്ധിച്ച് അഖിലേഷ് യാദവിന്റെ എക്‌സ് പോസ്റ്റ് വന്നിരിക്കുന്നത്.