Connect with us

National

ചര്‍ച്ചകള്‍ ശുഭകരമായി അവസാനിക്കുമെന്നും കോണ്‍ഗ്രസുമായി സഖ്യം തുടരുമെന്നും അഖിലേഷ് യാദവ്

ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം സംയുക്തമായി വാര്‍ത്താസമ്മേളനം വിളിച്ച് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കും

Published

|

Last Updated

ലക്‌നോ | സമാജ്‌വാദി പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം വഷളാവുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സഖ്യ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രാഹുല്‍ ഗാന്ധിയുമായി തര്‍ക്കമില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി. ചര്‍ച്ചകള്‍ ശുഭകരമായി അവസാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ അമേത്തിയിലും റായ്ബറേലിയിലും അഖിലേഷ് യാദവ് പങ്കെടുത്തിരുന്നില്ല. ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വം സംയുക്തമായി വാര്‍ത്താസമ്മേളനം വിളിച്ച് സഖ്യം ഔദ്യോഗികമായി പ്രഖ്യാപിക്കും. കോണ്‍ഗ്രസിന് 17 മുതല്‍ 19 വരെ സീറ്റുകള്‍ നല്‍കാന്‍ സമാജ് വാദി പാര്‍ട്ടി സമ്മതിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന 28 മണ്ഡലങ്ങളുടെ പട്ടികയായിരുന്നു കോണ്‍ഗ്രസ് ആദ്യം നല്‍കിയിരുന്നത്.

Latest