Connect with us

National

സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാവാതെ എസ് പി ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ്

റായ്ബറേലിയില്‍ യാത്രയുടെ ഭാഗമാവുമെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി നേരത്തെ അറിയിച്ചത്

Published

|

Last Updated

ലക്‌നൗ | ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസുമായുള്ള സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാവാതെ സമാജ്‌വാദി പാര്‍ട്ടി രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കില്ലെന്ന് അഖിലേഷ് യാദവ്.  ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് അമേഠിയിലെത്തും. ശേഷം റായ്ബറേലിയിലേക്ക് പ്രവേശിക്കും. റായ്ബറേലിയില്‍ യാത്രയുടെ ഭാഗമാവുമെന്നായിരുന്നു സമാജ്‌വാദി പാര്‍ട്ടി നേരത്തെ അറിയിച്ചത്.

കോണ്‍ഗ്രസിന്റെ സംസ്ഥാന ഘടകം കൂടുതല്‍ സീറ്റ് ആവശ്യപ്പെട്ടെങ്കിലും പതിനൊന്ന് സീറ്റ് വിട്ടു നല്‍കാമെന്നാണ് സമാജ്‌വാദി പാര്‍ട്ടി പറഞ്ഞത്. കഴിഞ്ഞ തവണ യു പി യില്‍ തനിച്ച് മത്സരിച്ചപ്പോള്‍ ഒറ്റ സീറ്റ് മാത്രമാണ് കോണ്‍ഗ്രസ് നേടിയത്. സോണിയാ ഗാന്ധി മത്സരിച്ച റായ്ബറേലി മണ്ഡലത്തില്‍ മാത്രമായിരുന്നു അന്നത്തെ വിജയം.

Latest