Connect with us

Campus Assembly

അക്ഷര നഗരം ധാര്‍മ്മികവിപ്ലവത്തിന് സാക്ഷിയാവുന്നു; എസ് എസ് എഫ് ജില്ലാ കാമ്പസ് അസംബ്ലി തുടങ്ങി

ഭാഷാ പിതാവിന്റെ അക്ഷരനഗരയില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കാമ്പസ് അസംബ്ലിക്ക് ഉജ്വലതുടക്കം

Published

|

Last Updated

തിരൂര്‍ | ഭാഷാ പിതാവിന്റെ അക്ഷരനഗരയില്‍ എസ് എസ് എഫ് മലപ്പുറം വെസ്റ്റ് ജില്ലാ കാമ്പസ് അസംബ്ലിക്ക് ഉജ്വലതുടക്കം. സയ്യിദ് ജലാലുദ്ധീന്‍ ജീലാനി പതാക ഉയര്‍ത്തിയതോടെ ജില്ലാ അസംബ്ലി ആരംഭിച്ചു. തുടര്‍ന്ന് നടന്ന പ്രതിനിധി സമ്മേളനത്തില്‍ ലിബറലിസം, ധാര്‍മ്മിക ജീവിതം എന്നീ വിഷയത്തില്‍ പഠനവും ചര്‍ച്ചയും നടന്നു. സി ആര്‍ കുഞ്ഞിമുഹമ്മദ്, മുഹ്‌യദ്ധീന്‍ ബുഖാരി, മുഹമ്മദലി കിനാലൂര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറി അബ്ദുല്‍ ഹഫീള് അഹ്‌സനി അധ്യക്ഷത വഹിച്ചു. സാഹിത്യോത്സവ് പ്രതിഭകളുടെ നേതൃത്വത്തില്‍ ഇശല്‍മഴ വേദിയില്‍ അരങ്ങേറി.

ജില്ലയിലെ വിവിധ ക്യാമ്പസുകളില്‍ നിന്ന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ഒന്നാം ദിനം അസംബ്ലിയില്‍ പങ്കെടുത്തത്. അസംബ്ലിയുടെ മുന്നോടിയായി തിരൂര്‍ ടൗണില്‍ അസംബ്ലി സന്നദ്ധ സേന ‘ഹംഫിദ’ യുടെ നേതൃത്വത്തില്‍ വിവിധ സംഗങ്ങളായി പ്രകടനം നടന്നു.

രണ്ടാം ദിനം മന്ത്രി വി അബ്ദുറഹ്മാന്‍ അസംബ്ലി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കും. സയ്യിദ് സ്വലാഹുദ്ധീന്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് കെ സ്വാദിഖ് അലി ബുഖാരി അധ്യക്ഷ്യനാകും. തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം യൂണിവേയ്സിറ്റി വൈസ് ചാന്‍സിലര്‍ അനില്‍ വള്ളത്തോള്‍ മുഖ്യാഥിതിയാകും. വത്യസ്ത വിഷയങ്ങളില്‍ സെഷനുകള്‍ നടക്കും.

അലി ബാഖവി ആറ്റുപ്പുറം, ദേവര്‍ശോല അബ്ദുസലാം മുസ്ലിയാര്‍, സി കെ റാഷിദ് ബുഖാരി, സി എന്‍ ജാഫര്‍ സ്വാദിഖ്, സി ആര്‍ കുഞ്ഞിമുഹമ്മദ്, മുഹമ്മദലി കിനാലൂര്‍, എം മജീദ് അരിയല്ലൂര്‍, മുഹ്യദ്ധീന്‍ ബുഖാരി, മുഹമ്മദ് നിയാസ്, എം ജുബൈര്‍, സ്വാബിര്‍ സഖാഫി, അബ്ദുറഹ്മാന്‍ ബുഖാരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കും. ആയിരത്തിലധികം വിദ്യാര്‍ഥികള്‍ അസംബ്ലിയില്‍ സംബന്ധിക്കും. വൈകിട്ട് 5ന് സമാപന സമ്മേളനവും വിദ്യാര്‍ത്ഥി റാലിയും നടക്കും. മത സാംസ്‌കാരിക സാമൂഹിക നേതാക്കള്‍ പങ്കെടുക്കും.

സയ്യിദ് മുനീറുല്‍ അഹ്ദല്‍ കാസര്‍കോട്, കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ സെക്രട്ടറി മുസ്തഫ മസ്റ്റര്‍ കോഡൂര്‍, എസ് വൈ എസ് മലപ്പുറം വെസ്റ്റ് ജില്ലാ പ്രസിഡന്റ് എന്‍ വി അബ്ദു റസാഖ് സഖാഫി, എസ് എസ് എഫ് ജില്ലാ ജനറല്‍ സെക്രട്ടറി എ മുഹമ്മദ് സഈദ് സകരിയ സംസാരിക്കും. എ എ അബ്ദു റഹീം കരുവാത്ത് കുന്ന്, അഹ്മദ് മുഹ്‌യദ്ധീന്‍ മുസ്ലിയാര്‍, അന്‍വര്‍ സാദത്ത് ചെമ്രവട്ടം, അബ്ദുസമദ് മുട്ടന്നൂര്‍ സംബന്ധിക്കും.

Latest