Connect with us

Kerala

അല്‍ ഐന്‍- കോഴിക്കോട് വിമാന സര്‍വീസ് നവംബര്‍ നാലിന് പുനരാരംഭിക്കും

Published

|

Last Updated

അല്‍ ഐന്‍  | അല്‍ ഐനില്‍ നിന്നും കോഴിക്കോട്ടേക്കുള്ള വിമാന സര്‍വീസ്
നവംബര്‍ നാല് മുതല്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. എല്ലാ വ്യാഴാഴ്ചയും പ്രാദേശിക സമയം രാവിലെ പത്തിന് കോഴിക്കോട് നിന്നും പുറപ്പെടുന്ന വിമാനം ഉച്ചക്ക് 12:30 ന് അല്‍ ഐനില്‍ എത്തും. ഉച്ചക്ക് 1:25ന് അല്‍ ഐനില്‍ നിന്നും പുറപ്പെടുന്ന വിമാനം വൈകിട്ട് 6:45 ന് കോഴിക്കോട് എത്തും.

392 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് കാരണം നിര്‍ത്തിവച്ച സര്‍വീസ് ആദ്യമായാണ് പുനരരംഭിക്കുന്നത്.

 

Latest