Connect with us

Organisation

അല്‍ ഐന്‍ മീലാദ് ഫെസ്റ്റ്

സലീം ജൗഹരി കൊല്ലം നയിക്കുന്ന ഇശല്‍ വിരുന്ന്, പ്രഭാഷണം, സമ്മാനദാനം തുടങ്ങി വിവിധ പരിപാടികളുണ്ടാകും.

Published

|

Last Updated

അല്‍ ഐന്‍ | ‘തിരുനബി (സ) ജീവിതം ദര്‍ശനം’ എന്ന പ്രമേയത്തില്‍ ഐ സി എഫ് ഗോബല്‍ തലത്തില്‍ ആചരിക്കുന്ന മീലാദ് കാമ്പയിനിന്റെ ഭാഗമായി അല്‍ ഐന്‍ ഐ സി എഫ് സംഘടിപ്പിക്കുന്ന മീലാദ് ഫെസ്റ്റ് നാളെ (സെപ്തം: 13, വെള്ളി) വൈകിട്ട് ഏഴിന് അല്‍ ഐന്‍ വാട്ടര്‍ കമ്പനിക്ക് സമീപമുള്ള ഹെറിറ്റേജ് വില്ലേജില്‍ നടക്കും.

സലീം ജൗഹരി കൊല്ലം നയിക്കുന്ന ഇശല്‍ വിരുന്ന്, പ്രഭാഷണം, സമ്മാനദാനം തുടങ്ങി വിവിധ പരിപാടികളുണ്ടാകും.

ഫെസ്റ്റിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി നടത്തിയ പ്രബന്ധ രചനാ മത്സരം, ഓണ്‍ലൈന്‍ ക്വിസ് മത്സരം എന്നിവയിലെ വിജയികളെ വേദിയില്‍ പ്രഖ്യാപിക്കും. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന മീലാദ് ഫെസ്റ്റില്‍ കുടുംബങ്ങള്‍ക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Latest