Uae
അല്‍ ഐന്‍; താപനില 50 ഡിഗ്രി കടന്നു; കൊടുംവേനല്‍ തുടരുമോ?
ഉയര്‍ന്ന താപനിലകള്‍ക്കിടയില്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ മധ്യാഹ്ന അവധി സെപ്റ്റംബര്‍ 15 വരെയാണ്
അല്‍ ഐന്‍ | അല്‍ ഐനിലെ സൈ്വഹാനില്‍ ഇന്നലെ താപനില 50.7 ഡിഗ്രി സെല്‍ഷ്യസിലെത്തി. പ്രാദേശിക സമയം ഉച്ചക്ക് 1.30നാണ് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യു എ ഇയില്‍ ജൂലൈയില്‍ രണ്ട് തവണ താപനില 50 ഡിഗ്രി കടന്നിരുന്നു.
ചൂട് തുടരുന്നതിനിടെ, ആഗസ്റ്റ് 24ന് സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടതോടെ വേനല്‍ ചൂടിന്റെ കാഠിന്യം കുറയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, താപനിലയില്‍ പെട്ടെന്നുള്ള കുറവ് ഉണ്ടായിട്ടില്ലെന്നതാണ് ഇത് വ്യക്തമാക്കുന്നത്.
എന്നിരുന്നാലും രാത്രിയില്‍ ക്രമാനുഗതമായ കുറവ് ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നത്. ഉയര്‍ന്ന താപനിലകള്‍ക്കിടയില്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ മധ്യാഹ്ന അവധി സെപ്റ്റംബര്‍ 15 വരെയാണ്. നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴിലും തുറന്ന സ്ഥലങ്ങളിലും ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.