Connect with us

Malappuram

മഅ്ദിന്‍ അക്കാദമി പൂര്‍വ വിദ്യാര്‍ഥിക്ക് അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഒന്നാം റാങ്ക്

മുഹമ്മദ് സ്വാലിഹ് അദനി മോളൂര്‍ ആണ് റാങ്ക് നേടിയത്. അല്‍ അസ്ഹര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി വിദ്യാര്‍ഥി ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്.

Published

|

Last Updated

മലപ്പുറം | ലോക പ്രശസ്തമായ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് കുല്ലിയ്യ ഉസൂലുദ്ധീനില്‍ ‘അഖീദ വ ഫല്‍സഫ’ ഡിപ്പാര്‍ട്ട്മെന്റില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി മഅ്ദിന്‍ അക്കാദമി പൂര്‍വ വിദ്യാര്‍ഥി മുഹമ്മദ് സ്വാലിഹ് അദനി മോളൂര്‍. അല്‍ അസ്ഹര്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മലയാളി വിദ്യാര്‍ഥി ഒന്നാം റാങ്ക് കരസ്ഥമാക്കുന്നത്. മഅ്ദിന്‍ മോഡല്‍ അക്കാദമിയില്‍ ഏഴ് വര്‍ഷത്തെ മത-ഭൗതിക സമന്വയ പഠനത്തിനു ശേഷം നാല് വര്‍ഷമായി അല്‍ അസ്ഹറില്‍ പഠനം നടത്തിവരികയാണ് സ്വാലിഹ്.

ദുബൈ ഗവണ്‍മെന്റിന്റെ അന്താരാഷ്ട്ര അറബി വായനാ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്. എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ സ്വാലിഹ് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ മലയാള പ്രസംഗം, ബുര്‍ദ എന്നിവയില്‍ അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

മോളൂര്‍ സ്വദേശി അബ്ദുറശീദ് സഖാഫി-ഫാത്തിമാ സുആദ ദമ്പതികളുടെ മകനാണ്. തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കി കൈവരിച്ച് കേരളത്തിന് അഭിമാനമായ സ്വാലിഹിനെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു.

 

 

 

Latest