al badr award
അൽ ബദർ ഫെസ്റ്റിവൽ ഇന്ന് ആരംഭിക്കും; ഗ്രാൻഡ് മീലാദുന്നബി ആഘോഷം ശനിയാഴ്ച
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി എന്നിവർ അതിഥികളായെത്തും.
അൽ ബദർ അവാർഡിന്റെ രണ്ടാം പതിപ്പിൽ വിജയികളായവരെ ആദരിക്കും. കവിത, പെയിന്റിംഗ്, മൾട്ടിമീഡിയ, അറബിക് കാലിഗ്രഫി എന്നീ വിഭാഗങ്ങളിൽ 10 ലക്ഷം ദിർഹമാണ് സമ്മാനമായി നൽകുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹിമുൽ ഖലീൽ അൽ ബുഖാരി, പേരോട് അബ്‌ദുർറഹ്‌മാൻ സഖാഫി എന്നിവർ അതിഥികളായെത്തും.
ശനിയാഴ്ച വൈകിട്ട് സായിദ് സ്പോർട്സ് കോംപ്ലക്സ് നടക്കുന്ന മീലാദ് ആഘോഷത്തിൽ ഹാഫിള് സ്വാദിഖ് ഫാളിലി ഗൂഡല്ലൂർ നയിക്കുന്ന അൽ ബുർദ ഗ്രൂപ്പ് തത്സമയ പരിപാടി അവതരിപ്പിക്കും. ശനിയാഴ്ചത്തെ ഗ്രാൻഡ് മീലാദുന്നബി ആഘോഷത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ആയിരങ്ങൾ പങ്കാളികളാകും.