Kerala
അല്‍ ബസ്മല ദര്‍സ് പഠനാരംഭം 10ന് മര്‍കസില്‍
സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മര്‍കസില്‍ 'അല്‍ ബസ്മല' ദര്‍സാരംഭം ഈ മാസം 10 ന്

കോഴിക്കോട് | റമസാന്‍ അവധി കഴിഞ്ഞ് ദര്‍സുകളിലും സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അധ്യയനം ആരംഭിക്കാനിരിക്കെ സുല്‍ത്വാനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മര്‍കസില്‍ ‘അല്‍ ബസ്മല’ ദര്‍സാരംഭം ഈ മാസം 10 ന് നടക്കും. വിവിധ സ്ഥലങ്ങളില്‍ പഠനം തുടങ്ങുന്ന പുതിയ വിദ്യാര്‍ഥികള്‍ക്കും ഉന്നത കിതാബുകള്‍ ആരംഭിക്കുന്നവര്‍ക്കും വേണ്ടി സംഘടിപ്പിച്ചിട്ടുള്ള പഠനാരംഭ ചടങ്ങില്‍ സാദാത്തുക്കളും ഉന്നത പണ്ഡിതരും സംബന്ധിക്കും.
മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍, ഡയരക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി, റെക്ടര്‍ ഡോ മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, പ്രോ ചാന്‍സലര്‍ ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, സീനിയര്‍ മുദരിസുമാരായ കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, വി പി എം ഫൈസി വില്ല്യാപ്പള്ളി, പി.സി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, സയ്യിദ് മുഹമ്മദ് തുറാബ്, മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര, അബ്ദുല്ല സഖാഫി മലയമ്മ, നൗശാദ് സഖാഫി കൂരാറ, ഉമറലി സഖാഫി, അബ്ദുല്‍ ഗഫൂര്‍ അസ്ഹരി പാറക്കടവ്, ബശീര്‍ സഖാഫി കൈപ്പുറം, അബൂബക്കര്‍ സഖാഫി പന്നൂര്‍, അബ്ദുറഹ്മാന്‍ സഖാഫി വാണിയമ്പലം, സത്താര്‍ കാമില്‍ സഖാഫി, സുഹൈല്‍ അസ്ഹരി, സയ്യിദ് ജസീല്‍ ശാമില്‍ ഇര്‍ഫാനി തുടങ്ങിയവര്‍ പങ്കെടുക്കും.
ഏപ്രില്‍ 10 വ്യാഴം രാവിലെ 9.30 മുതല്‍ ആരംഭിക്കുന്ന പ്രത്യേക പരിപാടിയില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കമ്മിറ്റി അംഗങ്ങള്‍ക്കും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. രജിസ്ട്രേഷനും വിശദ വിവരങ്ങള്‍ക്കും: 8714346626