Connect with us

Uae

അൽ ദൈദ് സർവകലാശാല ഷാർജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

412,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയിൽ 2000 വിദ്യാർഥികൾ പഠനം നടത്തും.

Published

|

Last Updated

ഷാർജ | അൽ ദൈദ് യൂണിവേഴ്സിറ്റിയുടെ പുതിയ കെട്ടിടം സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയും അൽ ദൈദ് യൂണിവേഴ്സിറ്റി പ്രസിഡന്റുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ഭരണാധികാരി ശൈഖ് സുൽത്താൻ ബിൻ അഹ്്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. 412,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ സ്ഥിതി ചെയ്യുന്ന സർവകലാശാലയിൽ 2000 വിദ്യാർഥികൾ പഠനം നടത്തും.

ഭക്ഷ്യസുരക്ഷാ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് സർവകലാശാല പ്രവർത്തിക്കുക. ഇതിനാവശ്യമായ പഠന ശാഖകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ ഷാർജയിലെ ഗോതമ്പ് കൃഷി പദ്ധതിയെക്കുറിച്ച് ശൈഖ് സുൽത്താൻ സംസാരിച്ചു. ഉയർന്ന പ്രോട്ടീൻ ഉള്ളടക്കമുള്ള ഇത് മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. രാസവസ്തുക്കളും വിഷ വസ്തുക്കളും ഇല്ലാതെ ഉത്പാദിപ്പിച്ച ലോകത്തിലെ ഏറ്റവും ഉയർന്ന ഉത്പന്നമാണിത്.ഡയറി ഫാം പദ്ധതിയെക്കുറിച്ചും ജീനുകളിൽ മാറ്റം വരുത്താത്ത ഇനങ്ങളിൽ എത്താൻ നടത്തിയ ശ്രമങ്ങളും ഗവേഷണങ്ങളും അദ്ദേഹം പരാമർശിച്ചു.

മധ്യമേഖലയിലെ ആട് വികസന പദ്ധതിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഈ പദ്ധതിക്കായി ഗവേഷണ സംഘം പരിഷ്‌കരിക്കാത്ത ശുദ്ധമായ ആടുകളെ തിരഞ്ഞെടുത്ത് പ്രതിരോധ കുത്തിവെപ്പ് നടത്തിയെന്ന് വിശദീകരിച്ചു.2025 ന്റെ തുടക്കത്തിൽ സെൻട്രൽ ആട് വളർത്തൽ പദ്ധതി ആരംഭിക്കും. അടുത്ത ജൂണിൽ ബേർഡ് ഫാം തുറക്കും.

Latest