Uae
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള അല്‍ ഹുസന്‍ പാസ്; സാധുത 30 ദിവസമാക്കി ഉയര്‍ത്തി
ഏപ്രില്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായി അധികൃതര്‍ അറിയിച്ചു.
അബൂദബി | രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ എന്നിവയിലേക്ക് പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയിട്ടുള്ള അല്‍ ഹുസന്‍ ഗ്രീന്‍ പാസിന്റെ സാധുത 30 ദിവസമാക്കി ഉയര്‍ത്തിയതായി യു എ ഇ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്മെന്റ് ഹ്യൂമന്‍ റിസോഴ്സസ് (എഫ് എ എച്ച് ആര്‍- FAHR) അറിയിച്ചു. വാക്‌സിനേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ ഗ്രീന്‍ പാസ് സാധുത നിലവിലെ 14 ദിവസം എന്നതില്‍ നിന്ന് 30 ദിവസമാക്കി ഉയര്‍ത്തുന്നതിനാണ് തീരുമാനിച്ചിരിക്കുന്നത്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്സ് മാനേജ്മെന്റ് അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രകാരമാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്.
ഏപ്രില്‍ 29 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വന്നതായും അധികൃതര്‍ അറിയിച്ചു. രാജ്യത്തെ കൊവിഡ് രോഗവ്യാപനം തീരെ കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.