Connect with us

Kozhikode

അല്‍ ഇത്കാന്‍; ജാമിഅ മദീനതുന്നൂര്‍ ഫാക്കല്‍റ്റി ട്രെയിനിങ് പ്രോഗ്രാം 

ജാമിഅ മദീനതുന്നൂര്‍ 26 കാമ്പസുകളില്‍ നിന്ന് എണ്‍പതിലധികം ഫാക്കല്‍റ്റികള്‍ പങ്കെടുത്തു.

Published

|

Last Updated

പൂനൂര്‍ | അല്‍ ഇത്കാന്‍ ജാമിഅ മദീനതുന്നൂര്‍ ഫാക്കല്‍റ്റി ട്രെയിനിങ് പ്രോഗ്രാം സംഘടിപ്പിച്ചു. ജാമിഅ മദീനതുന്നൂര്‍ 26 കാമ്പസുകളില്‍ നിന്ന് എണ്‍പതിലധികം ഫാക്കല്‍റ്റികള്‍ പങ്കെടുത്ത ട്രെയിനിങ് പ്രോഗ്രാമിന് മദീനത്തൂന്നൂര്‍ ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റ് എച്ച് ഒ ഡി. ഹുസൈന്‍ ഫൈസി കൊടുവളിയുടെ പ്രാര്‍ഥനയോടെ പ്രാരംഭം കുറിച്ചു. ജാമിഅ മദീനതുന്നൂര്‍ പ്രൊ റെക്ടര്‍ ആസഫ് നൂറാനി വരപ്പാറയുടെ അധ്യക്ഷതയില്‍ ഡീന്‍ ഓഫ് ഫാക്കല്‍റ്റി അഫേഴ്സ് ഇര്‍ഷാദ് നൂറാനി സ്വാഗതം പറഞ്ഞു.

തുടര്‍ന്നുള്ള സെഷനുകളില്‍ ‘പ്രാസ്ഥാനിക സാന്നിധ്യവും പങ്കാളിത്ത ആവശ്യകതയും’ എന്ന വിഷയത്തില്‍ എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സ്വാദിഖ് സഖാഫി പെരിന്താറ്റിരിയും ‘ഇല്‍മു തഫ്‌സീര്‍: വായനയുടെ രീതിശാസ്ത്രം’ എന്ന വിഷയത്തില്‍ ജാമിഅ മദീനതുന്നൂര്‍ അഖീദ ഡിപ്പാര്‍ട്ട്‌മെന്റ് എച്ച് ഒ ഡി. ഉസ്താദ് മുഹ്യുദ്ധീന്‍ സഖാഫി കാവനൂരും, ‘ഗുരു സന്നിധി; ഓര്‍മകളും അനുഭവങ്ങളും’ എന്ന പ്രമേയത്തില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം കന്‍സുല്‍ ഫുക്കഹാ ഉസ്താദ് കെ പി മുഹമ്മദ് മുസ്ലിയാര്‍ കൊമ്പവും ‘അഡ്മിനിസ്‌ട്രേറ്റീവ് പ്രൊഫഷണലിസം’ എന്ന വിഷയത്തില്‍ മീം സി ഇ ഒ. ഡോ.അബ്ദുല്‍ റഊഫും ‘സോഷ്യല്‍ മീഡിയ അപകടങ്ങളും Gen-z ജീവിത ശൈലികളും’ എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ സൈക്കോളജിസ്റ്റ് അഹ്മദ് ഷെറീനും സംസാരിച്ചു.

സൈദലവി അഹ്‌സനി, യൂനുസ് അഹ്‌സനി, സയ്യിദ് ത്വാഹ നൂറാനി, ഷിബിലി ത്വാഹിര്‍ നൂറാനി, ജലാല്‍ നൂറാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

Latest