Kozhikode
അല്‍ ഇത്ഖാന്‍: ജൂനിയര്‍ ഫാക്കള്‍ട്ടി ട്രെയിനിങ് സമാപിച്ചു
ജാമിഅ മദീനത്തുന്നൂര്‍ വിവിധ കാമ്പസുകളില്‍ നിന്നുള്ള നാല്‍പതിലധികം ജൂനിയര്‍ ഫാക്കള്‍ട്ടികള്‍ പങ്കെടുത്തു.

മര്‍കസ് ഗാര്‍ഡന്‍|ജാമിഅ മദീനത്തുന്നൂര്‍ ജൂനിയര്‍ ഫാകള്‍ട്ടി ട്രെയിനിംഗ് മര്‍കസ് ഗാര്‍ഡനില്‍ സമാപിച്ചു. ജാമിഅ മദീനത്തുന്നൂര്‍ പ്രോ റെക്ടര്‍ ആസഫ് നൂറാനി ആമുഖ ഭാഷണം നടത്തി.
ശാഫി ഫിഖ്ഹ്; ആമുഖം എന്ന വിഷയത്തില്‍ മക്കാത്തുല്‍ മുഖറമയിലെ മുദരിസ് ഇസ്മാഈല്‍ അഹ്‌സനി പുളിഞ്ഞാലും നഹ് വ് അധ്യാപനം: വര്‍ക്ബുക്കിന്റെ ഉപയോഗം എന്ന വിഷയത്തില്‍ ഇമാം സാലിം അക്കാദമി, വാലില്ലാപ്പുഴ മുദരിസ് നൗഫല്‍ ഇര്‍ഫാനിയും ഡ്രഗ് അവബോധം എന്ന വിഷയത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോത്തും പീപ്പിള്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളജ്, ഫാറൂഖ് കോളജ് അസി. പ്രൊഫസര്‍ മുഹമ്മദ് ശരീഫും ചൈല്‍ഡ് സൈക്കോളജി എന്ന വിഷയത്തില്‍ കൗണ്‍സിലര്‍ ആന്‍ഡ് ട്രൈനര്‍, ഹബിറ്റസ് ട്രെയിനിംഗ് ഇന്‍സ്‌റിറ്റിയൂട്ട്, മര്‍കസ് നോളജ് സിറ്റി മുഹമ്മദ് ശഹീറും വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
ഇര്‍ഷാദ് നൂറാനി ഉള്ളണം സ്വാഗതവും സൈതലവി അഹ്‌സനി നന്ദിയും പറഞ്ഞു. ജാമിഅ മദീനത്തുന്നൂര്‍ വിവിധ കാമ്പസുകളില്‍ നിന്നുള്ള നാല്‍പതിലധികം ജൂനിയര്‍ ഫാക്കള്‍ട്ടികള്‍ പങ്കെടുത്തു.