Connect with us

Kerala

അല്‍ മഖര്‍ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പ് 15ന്

പ്രതീകാത്മക നിര്‍മിതിയുടെ സഹായത്തോടെ ഹജ്ജ് കര്‍മങ്ങള്‍ പരിശീലിപ്പിക്കും

Published

|

Last Updated

തളിപ്പറമ്പ | മലബാറിലെ ഏറ്റവും വലിയ ഹജ്ജ് പ്രാക്ടിക്കല്‍ ക്യാമ്പായ അല്‍ മഖര്‍ ഹജ്ജ് ക്യാമ്പ് 15ന് രാവിലെ 9.30 മുതല്‍ തളിപ്പറമ്പ നാടുകാണി ദാറുല്‍ അമാന്‍ മഖര്‍ ക്യാമ്പസില്‍ നടക്കും. അമാനീസ് അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴില്‍ 19 വര്‍ഷമായി തുടര്‍ന്നു വരുന്ന ക്യാമ്പിന് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി നേതൃത്വം നല്‍കും.

ക്യാമ്പ് അംഗങ്ങള്‍ക്ക് ഹജ്ജിന്റെ വിവിധ കര്‍മങ്ങള്‍ സരളമായി അവതരിപ്പിക്കും. ആയിരത്തിലധികം പേരാണ് പ്രതിവര്‍ഷം ക്യാമ്പില്‍ സംബന്ധിക്കുന്നത്. ഹജ്ജിന്റെ പ്രധാന ഭാഗങ്ങളായ കഅ്ബ ത്വവാഫ്, സഅ്‌യ്, മിന, ജംറ, റംല് നടത്തം തുടങ്ങിയവ പ്രതീകാത്മകമായി നിര്‍മിക്കുകയും വിശാലമായ സ്ഥല സൗകര്യത്തോടെ പ്രാക്ടിക്കലായി ചെയ്യിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് മറ്റു ക്യാമ്പുകളില്‍ നിന്ന് അല്‍ മഖര്‍ ഹജ്ജ് ക്യാമ്പിനെ വ്യത്യസ്തമാക്കുന്നത്.

തീര്‍ഥാടകര്‍ക്ക് മദീനയുടെ ചരിത്രവും പവിത്രതയും വിശദീകരിച്ച് കൊടുക്കുന്ന സെഷന്‍ കൂടി ക്യാമ്പിന്റെ ഭാഗമായി നടക്കും. രാവിലെ 9.30ന് കന്‍സുല്‍ ഉലമ മഖാം സിയാറത്തോടെ ആരംഭിക്കുന്ന ക്യാമ്പ് വൈകിട്ട് അഞ്ചിന് സമാപിക്കും. സിയാറത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പരിയാരം എം വി അബ്ദുര്‍റഹ്മാന്‍ ബാഖവി നേതൃത്വം നല്‍കും. അമാനീസ് അസോസിയേഷന്‍ പ്രസിഡന്റ് പട്ടുവം കെ പി മുഹമ്മദ് റഫീഖ് അമാനി അധ്യക്ഷത വഹിക്കും. അല്‍ മഖര്‍ ജനറല്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മൗലവി പട്ടുവം ഉദ്ഘാടനം നിര്‍വഹിക്കും. കണ്ണൂര്‍ ജില്ലാ ഹജ്ജ് ട്രൈനര്‍ നിസാര്‍ അതിരകം ആമുഖ പ്രഭാഷണം നടത്തും. സമാപന പ്രാര്‍ഥനക്ക് അല്‍മഖര്‍ വര്‍ക്കിംഗ് പ്രസിഡന്റ് സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര നേതൃത്വം നല്‍കും.

അബ്ദുല്‍ ഗഫൂര്‍ ബാഖവി അല്‍കാമിലി, പി പി അബ്ദുല്‍ ഹകീം സഅദി, പി കെ. അലിക്കുഞ്ഞി ദാരിമി, മുഹമ്മദ് കുഞ്ഞി ബാഖവി മുട്ടില്‍, കെ. അബ്ദുര്‍റശീദ് ദാരിമി നൂഞ്ഞേരി, മുഹമ്മദ് കുഞ്ഞി അമാനി പടപ്പേങ്ങാട്, മുഹമ്മദ് അനസ് അമാനി പുഷ്പഗിരി, മുഹമ്മദ് മുനവ്വിര്‍ അമാനി പുറത്തീല്‍, അനസ് ഹംസ അമാനി ഏഴാംമൈല്‍, കെ പി അബ്ദുല്‍ ജബ്ബാര്‍ ഹാജി, സ്വാലിഹ് ബുഖാരി സംബന്ധിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അനുയോജ്യമായ സൗകര്യങ്ങളേര്‍പ്പെടുത്തിയും ക്യാമ്പിലേക്ക് പങ്കെടുക്കാനെത്തുന്ന അതിഥികള്‍ക്ക് ഊഷ്‌ളമായ സ്വീകരണം നല്‍കിയും നവ്യാനുഭൂതിയൊരുക്കിയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

---- facebook comment plugin here -----

Latest