Connect with us

Mahabba Conference

അൽ മഖർ മഹബ്ബ കോൺഫറൻസ് സമാപിച്ചു

ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ നബി സ്‌നേഹ പ്രഭാഷണം നടത്തി.

Published

|

Last Updated

തളിപ്പറമ്പ | അൽ മഖർ മീലാദ് കാമ്പയിൻ മഹബ്ബ കോൺഫറൻസോടെ സമാപിച്ചു. ബദ്’രിയ്യ നഗർ അൽ മഖർ കാമ്പസിൽ നടന്ന പരിപാടിയിൽ പി പി അബ്ദുൽ ഹകീം സഅദി പ്രാരംഭ പ്രാർഥന നടത്തി. മൗലിദ് ജൽസക്ക് കെ പി അബ്ദുസ്സ്വമദ്‌ അമാനി നേതൃത്വം നൽകി. അൽ മഖർ ജന. സെക്രട്ടറി കെ പി അബൂബക്ർ മൗലവി ഉദ്ഘാടനം നിർവഹിച്ചു. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ നബി സ്‌നേഹ പ്രഭാഷണം നടത്തി. റബീഉൽ അവ്വൽ ഒന്നിന് കാന്തപുരം എ പി അബൂബക്ർ മുസ്‌ലിയാർ ആണ് കാമ്പയിൻ ഉദ്ഘാടനം ചെയ്തത്.

ഇശൽ വിരുന്ന്, ഖവാലി എന്നിവക്ക് സാഹിത്യോത്സവ് പ്രതിഭകൾ നേതൃത്വം നൽകി. അബ്ദുൽ ഗഫൂർ ബാഖവി അൽ കാമിലി, പി കെ അലിക്കുഞ്ഞി ദാരിമി, മുട്ടിൽ മുഹമ്മദ്‌ കുഞ്ഞി ബാഖവി, സയ്യിദ് ശിഹാബുദ്ദീൻകോയ കുട്ടി തങ്ങൾ, കെ അബ്ദുർറശീദ് ദാരിമി, കെ പി കമാലുദ്ദീൻ മൗലവി, കെ പി അബ്ദുൽ ജബ്ബാർ ഹാജി സംബന്ധിച്ചു.

Latest