Uae
അല്‍ മഖര്‍ റിവൈവ് സമ്മേളനവും കന്‍സുല്‍ ഉലമ അനുസ്മരണവും പ്രൗഢമായി
മുസ്തഫ ദാരിമി കടാങ്കോടിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു.
ദുബൈ | അല്‍ മഖര്‍ സ്ഥാപനങ്ങളുടെ 35ാം വാര്‍ഷിക റിവൈവ് സമ്മേളനവും കന്‍സുല്‍ ഉലമ ചിത്താരി ഹംസ മുസ്്‌ലിയാര്‍ ആറാം ആണ്ട് അനുസ്മരണവും പ്രൗഢമായി. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. അല്‍ മഖര്‍ ജനറല്‍ സെക്രട്ടറി കെ പി അബൂബക്കര്‍ മുസ്്‌ലിയാര്‍ പട്ടുവം സന്ദേശ പ്രഭാഷണം നടത്തി.
മുസ്തഫ ദാരിമി കടാങ്കോടിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ ഹമീദ് പരപ്പ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുസമ്മില്‍ തങ്ങള്‍, അബ്ദുല്‍ ജബ്ബാര്‍ ഹാജി തളിപ്പറമ്പ്, ആസിഫ് മൗലവി, റഫീഖ് സഖാഫി വെള്ളില, കരീം ഹാജി തളങ്കര, കണ്ണപുരം മുഹമ്മദ് കുഞ്ഞി സഖാഫി, ഫാറൂഖ് ഹാജി സില്‍വര്‍ ലൈന്‍, സുബൈര്‍ ഇര്‍ഫാനി, ലത്വീഫ് ഹാജി തെക്കുമ്പാട്, ശാഫി പട്ടുവം, അബ്ദുല്‍ ഗഫൂര്‍ അമാനി വിളക്കോട് സംബന്ധിച്ചു. അസ്മാഉല്‍ ഹുസ്‌നയോടെ ആരംഭിച്ച സംഗമത്തില്‍ സയ്യിദ് ത്വാഹാ ബാഫഖി തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.