Uae
അൽ മക്തൂം പാലം ഞായറാഴ്ചകളിൽ വീണ്ടും തുറക്കും
ദേരക്കും ബർ ദുബൈക്കും ഇടയിലുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തരത്തിൽ പാലം വീണ്ടും തുറക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.
ദുബൈ|അറ്റകുറ്റപ്പണികൾക്ക് ശേഷം ദുബൈയിലെ അൽ മക്തൂം പാലം ഗതാഗതത്തിന് പൂർണസജ്ജമാവുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ചകളിൽ പാലം ഗതാഗതത്തിനായി തുറക്കും. പാലത്തിന്റെ പ്രധാന അറ്റകുറ്റപ്പണികൾ ജനുവരി 16ന് പൂർത്തിയായതായും ഞായറാഴ്ചകളിൽ പതിവ് ഗതാഗതം സാധ്യമാണെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി വ്യക്തമാക്കി.
അതേസമയം, നിശ്ചിത സമയങ്ങളിൽ പാലം പതിവ് അറ്റകുറ്റപ്പണികൾക്കായി അടച്ചിരിക്കും. എല്ലാ ഞായറാഴ്ചയും, പുലർച്ചെ ഒന്ന് മുതൽ 4.30 വരെയും വ്യാഴാഴ്ചകളിൽ പുലർച്ചെ ഒന്ന് മുതൽ 4.30 വരെ അടച്ചിരിക്കും. ദേരക്കും ബർ ദുബൈക്കും ഇടയിലുള്ള പ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്ന തരത്തിൽ പാലം വീണ്ടും തുറക്കുന്നത് യാത്രക്കാർക്ക് വലിയ ആശ്വാസമാണ്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് അറ്റകുറ്റപ്പണികൾ ആരംഭിച്ചത്. ഇതിന്നായി ദിവസവും രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയും ഞായറാഴ്ചകളിൽ പൂർണമായും അടച്ചിടുകയും ചെയ്തു.
---- facebook comment plugin here -----