Kozhikode
വൈജ്ഞാനിക ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് അല്‍ മുബീന്‍ സിമ്പോസിയം
ഒക്ടോബര്‍ ഒമ്പത് മുതല്‍ ആരംഭിച്ച സിമ്പോസിയം വിവിധ സെഷനുകളും പിരീഡുകളുമായി ഈ മാസം അവസാനം വരെ നീണ്ടു നില്‍ക്കും
കാരന്തൂര്‍ | ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ ആഴത്തിലുള്ള വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വാതില്‍ തുറന്ന് മര്‍കസ് സാനവിയ്യ വിദ്യാര്‍ഥി യൂണിയന്റെ ആഭിമുഖ്യത്തില്‍ നടന്ന അല്‍ മുബീന്‍ അക്കാദമിക് സിമ്പോസിയം. ഒക്ടോബര്‍ ഒമ്പത് മുതല്‍ ആരംഭിച്ച സിമ്പോസിയം വിവിധ സെഷനുകളും പിരീഡുകളുമായി ഈ മാസം അവസാനം വരെ നീണ്ടു നില്‍ക്കും. സമകാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങളിലെ അവതരണങ്ങള്‍ക്ക് പുറമെ പൂര്‍വികരായ പണ്ഡിതരെയും ധൈഷണിക നായകരുടെയും സംഭാവനകളെ സിമ്പോസിയത്തില്‍ പ്രത്യേകം അനുസ്മരിക്കുകയും ചെയ്തു.
ലിബറലിസം, നവനാസ്തികത, കര്‍മശാസ്ത്രം, മതത്തിന്റെ മനോഹാരിത, ഉലമാ ആക്ടിവിസം, സൂഫിസം, ത്വരീഖത്, അഹ്ലുസുന്ന തുടങ്ങിയ വിവിധ വിഷയങ്ങളെ സമകാലികാനുബന്ധമായി ചര്‍ച്ചക്കെടുത്താണ് ഓരോ സെഷനും പുരോഗമിച്ചത്. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസിയുടെ ഉദ്ഘാടന സെഷനോടെ ആരംഭിച്ച സിമ്പോസിയം സീരിയസില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശ്ശോല, അബ്ദുല്‍ അസീസ് സഖാഫി വെള്ളയൂര്‍, ബാപ്പുട്ടി ദാരിമി, ഇബ്റാഹീം സഖാഫി പുഴക്കാട്ടിരി, മുഹ്യിദ്ദീന്‍ സഅദി കൊട്ടുക്കര, കുഞ്ഞിമുഹമ്മദ് സഖാഫി പറവൂര്‍, അബൂബക്കര്‍ സഖാഫി പന്നൂര്‍, അനസ് അമാനി പുഷ്പഗിരി, അഹ്മദ് കാമില്‍ സഖാഫി മമ്പീതി തുടങ്ങിയവര്‍ വിവിധ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. ബശീര്‍ സഖാഫി കൈപ്പുറം, അബ്ദുസത്താര്‍ കാമില്‍ സഖാഫി, റാസി നൂറാനി തിരൂരങ്ങാടി സംബന്ധിച്ചു.