National
അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി അഴിമതി; ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീവിക്കും തടവുശിക്ഷ
ഇമ്രാന് 14ഉും ബുഷ്‌റക്ക് ഏഴും വര്‍ഷമാണ് തടവ്.
ഇസ്‌ലാമാബാദ് | അഴിമതി കേസില്‍ പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഭാര്യ ബുഷ്‌റ ബീബിക്കും തടവ് ശിക്ഷ. ഇമ്രാന് 14ഉും ബുഷ്‌റക്ക് ഏഴും വര്‍ഷമാണ് തടവ്.
അല്‍ ഖാദിര്‍ ട്രസ്റ്റ് ഭൂമി കേസില്‍ പാക്കിസ്ഥാന്‍ അഴിമതി വിരുദ്ധ കോടതിയുടെ ശിക്ഷാ വിധി. 2023 ഡിസംബറില്‍ ദേശീയ അക്കൗണ്ടബിലിറ്റി ബ്യൂറോ ഇമ്രാനും ഭാര്യക്കും മറ്റ് ആറ് പേര്‍ക്കുമെതിരെ ഫയല്‍ ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
തോഷഖാന അഴിമതി കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയാണ് നിലവില്‍ ഇമ്രാന്‍. ഇതിനു പുറമെയാണ് പുതിയ ശിക്ഷ.
---- facebook comment plugin here -----