Connect with us

Kasargod

അല്‍ ഖലം മദ്‌റസ ഇന്റര്‍ ഫെസ്റ്റ്: മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ ജേതാക്കള്‍

126 പോയിന്റോടെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ സുന്നി മദ്റസ മുഗുറോഡ് രണ്ടാമതെത്തിയപ്പോള്‍ 110 പോയിന്റുമായി സി അബ്ദുല്ല മുസ്‌ലിയാര്‍ സുന്നി മദ്‌റസ ബിലാല്‍ നഗര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

Published

|

Last Updated

മുഹിമ്മാത്ത് മദ്റസ ഇന്റര്‍ ഫെസ്റ്റ് 'അല്‍ -ഖലം -2024 ' ജേതാക്കളായ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസക്കുള്ള ട്രോഫി മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സമ്മാനിക്കുന്നു

പെര്‍മുദെ | മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ എജ്യുക്കേഷന്‍ സെന്ററിന് കീഴിലുള്ള പതിനേഴോളം മദ്റസകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഇന്റര്‍ മദ്റസ ഫെസ്റ്റ് മൂന്നാം എഡിഷന്‍ പെര്‍മുദെ അജ്ജികുമാറില്‍ സമാപിച്ചു. വിവിധ മദ്റസകളില്‍ നിന്നായി സീനിയര്‍, ജൂനിയര്‍, കിഡ്സ്, ജനറല്‍, ഗേള്‍സ് വിഭാഗങ്ങളിലായി മുന്നൂറോളം വിദ്യാര്‍ഥികള്‍ മാറ്റുരച്ച അല്‍ ഖലം ഫെസ്റ്റില്‍ 158 പോയിന്റ് നേടി മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസ ഒന്നാം സ്ഥാനം നേടി. 126 പോയിന്റോടെ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ സുന്നി മദ്റസ മുഗുറോഡ് രണ്ടാമതെത്തിയപ്പോള്‍ 110 പോയിന്റുമായി സി അബ്ദുല്ല മുസ്‌ലിയാര്‍ സുന്നി മദ്‌റസ ബിലാല്‍ നഗര്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ ബി സ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജേതാക്കള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ അല്‍ ഖലം നാലാം എഡിഷന്‍ പ്രഖ്യാപനം നടത്തി. പ്രോഗ്രാം ചെയര്‍മാര്‍ എ കെ സഅദി അധ്യക്ഷത വഹിച്ചു.

എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ അബ്ബാസ് അജ്ജികുമാര്‍, അബ്ദുല്‍ അസീസ് ഹിമമി, അശ്റഫ് സഖാഫി ഉളൂവാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ആസിഫ് ഹിമമി കയര്‍കട്ടെ സ്വാഗതവും ഫാറൂഖ് കുബണൂര്‍ നന്ദിയും പറഞ്ഞു.

അല്‍ ഖലം മദ്‌റസ ഇന്റര്‍ ഫെസ്റ്റ് ഇന്ന് രാവിലെ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്തു. അജ്ജികുമാര്‍ മഹല്ല് ജമാഅത്ത് പ്രസിഡന്റ് യൂസുഫ് ഹാജി അധ്യക്ഷത വഹിച്ചു. എസ് എം എ ജില്ലാ ഫിനാന്‍സ് സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ പ്രസംഗിച്ചു.

മുഹിമ്മാത്ത് മദ്റസ ഇന്റര്‍ ഫെസ്റ്റ് ‘അല്‍ -ഖലം -2024 ‘ ജേതാക്കളായ മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസക്കുള്ള ട്രോഫി മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സമ്മാനിക്കുന്നു

 

Latest