Connect with us

Kozhikode

അലിഫ് മീം കവിതാ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു

മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് മീം കവിയരങ്ങിന്റെ വേദിയില്‍ അവാര്‍ഡ് സമ്മാനിച്ചത്. അല്‍ അമീന്‍ എന്ന കവിതക്കാണ് പുരസ്‌കാരം.

Published

|

Last Updated

നോളജ് സിറ്റി | മര്‍കസ് നോളജ് സിറ്റിയിലെ വേള്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ഇന്‍ അഡ്വാന്‍സ്ഡ് സയന്‍സസ് (വിറാസ്) ഏര്‍പ്പെടുത്തിയ മൂന്നാമത് അലിഫ് മീം കവിതാ പുരസ്‌കാരം കവി ആലങ്കോട് ലീലാകൃഷ്ണന് സമ്മാനിച്ചു. മര്‍കസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയാണ് മീം കവിയരങ്ങിന്റെ വേദിയില്‍ അവാര്‍ഡ് സമ്മാനിച്ചത്. അല്‍ അമീന്‍ എന്ന കവിതക്കാണ് പുരസ്‌കാരം.

രണ്ട് ദിവസങ്ങളിലായി നടന്ന കവിയരങ്ങില്‍ പ്രവാചകര്‍ മുഹമ്മദ് നബിയുടെ ജീവിതം, സ്വഭാവ വൈശിഷ്ട്യങ്ങള്‍, മാനുഷിക മൂല്യങ്ങള്‍ തുടങ്ങിയ വ്യത്യസ്ത പ്രമേയങ്ങളില്‍ നൂറോളം കവികള്‍ രചനകള്‍ അവതരിപ്പിച്ചു. തിരഞ്ഞെടുക്കപ്പെട്ട കവിതകളില്‍ നിന്ന് ഏറ്റവും മികച്ചതിന് മീം ജൂനിയര്‍ അവാര്‍ഡ് സമ്മാനിച്ചു. ബൈജു ആവാളയാണ് അവാര്‍ഡിന് അര്‍ഹനായത്.

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മുദ്‌നകുടു ചിന്നസ്വാമി ഉദ്ഘാടനം ചെയ്തും. വീരാന്‍കുട്ടി, കെ ടി സൂപ്പി, കെ ഇ എന്‍ കുഞ്ഞഹമ്മദ്, സുഭാഷ് ചന്ദ്രന്‍, എസ് എന്‍ ജാഫര്‍ സ്വാദിഖ് തുടങ്ങി മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ സാഹിത്യകാരന്മാര്‍ പ്രസംഗിച്ചു. അലിക്കുഞ്ഞി മുസ്ലിയാര്‍, ഡോ. അബ്ദുറഊഫ്, ഡോ. അബ്ദുസ്സലാം മുഹമ്മദ്, അഡ്വ. തന്‍വീര്‍ ഉമര്‍ പങ്കെടുത്തു.

അഞ്ചാമത് എഡിഷന്‍ കവിയരങ്ങാണ് നോളജ് സിറ്റിയില്‍ പൂര്‍ത്തിയായത്. മുന്‍ വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ തമിഴ്, കന്നഡ ഭാഷകളിലും കവിയരങ്ങ് നടന്നു. കേരളത്തിലെ സാഹിത്യ സമൂഹത്തിനിടയില്‍ ശ്രദ്ധേയമായ ഇടം മീമിന് ലഭിച്ചു കഴിഞ്ഞു.

 

Latest