Connect with us

Kerala

ആലപ്പുഴ കളര്‍കോട് അപകടം; ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ല

സംസ്കാരം എറണാകുളത്ത്

Published

|

Last Updated

ആലപ്പുഴ| ആലപ്പുഴ കളര്‍കോട് ഉണ്ടായ വാഹനാപകടത്തില്‍ മരിച്ച ലക്ഷദ്വീപ് സ്വദേശിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകില്ല. ഇബ്രാഹിമിന്റെ സംസ്‌കാര ചടങ്ങ് എറണാകുളം മാര്‍ക്കറ്റ് പള്ളിയിലില്‍ നടക്കുമെന്ന് വിദ്യര്‍ഥിയുടെ നാട്ടുകാരന്‍ പറഞ്ഞു.ഇബ്രാഹിമിന്റെ മാതാപിതാക്കള്‍ രാവിലെ വിമാനമാര്‍ഗ്ഗം ലക്ഷദ്വീപില്‍ നിന്നും എറണാകുളത്തേക്ക്  തിരിക്കും.

ഇന്നലെ വാര്‍ത്തയിലൂടെയാണ് മരണവിവരം അറിയുന്നത്. ലക്ഷദ്വീപ് സ്വദേശിയും ഉണ്ടെന്ന് മാത്രമാണ് ആദ്യം അറിഞ്ഞത്. പിന്നീടാണ് മരിച്ചത് ഇബ്രാഹിം ആണെന്നറിഞ്ഞതെന്നും നാട്ടുകാരന്‍ പറഞ്ഞു. വണ്ടാനം മെഡിക്കല്‍ കോളജില്‍ ജോയിന്‍ ചെയ്ത് ഒന്നരമാസം പൂര്‍ത്തിയാകുന്നതിന് മുമ്പാണ്  ഇബ്രാംഹിം മരണത്തിന് കീഴടങ്ങുന്നത്.

കനത്ത മഴയില്‍ നിയന്ത്രണം തെറ്റിയ കാര്‍ കെഎസ്ആര്‍ടിസി ബസിലേക്ക് ഇടിച്ചുകയറിയാണ് അപകടം സംഭവിച്ചത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. പതിനൊന്ന് പേരാണ് കാറിലുണ്ടായിരുന്നത്.നാല് പേര്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്.രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.

Latest