Kerala
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: പ്രതികള്‍ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍
സ്വര്‍ണക്കടത്ത്, പെണ്‍വാണിഭ, സിനിമാ മേഖലയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കും

ആലപ്പുഴ |ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികളെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. തിങ്കളാഴ്ച അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. പ്രതികള്‍ക്ക് സ്വര്‍ണക്കടത്ത്, പെണ്‍വാണിഭ, സിനിമാ മേഖലയുമായുള്ള ബന്ധത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുകയാണ് അന്വേഷണ സംഘം.
ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിച്ച സുല്‍ത്താന്‍ അക്ബര്‍ അലിയുടെ വാട്‌സാപ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളില്‍ നിന്ന് ആറ് കിലോ കഞ്ചാവാണ് എത്തിച്ചതെന്ന് എക്‌സൈസ് ്കണ്ടെത്തി. ഇതില്‍ ആലപ്പുഴയിലേക്ക് കൊണ്ടുവന്ന മൂന്ന് കിലോ മാത്രമാണ് പിടിച്ചെടുത്തത്. ബാക്കി മൂന്ന് കിലോ എവിടെയാണ് വിതരണം ചെയ്തതെന്ന് കണ്ടെത്തണം. ആലപ്പുഴയില്‍ ആര്‍ക്കാണ് കഞ്ചാവെത്തിച്ചതെന്നും വ്യക്തമല്ല.
---- facebook comment plugin here -----