Connect with us

Kerala

ആലപ്പുഴ കൊലപാതകം; പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴ കൊലപാതകവുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രതികള്‍ സംസ്ഥാനം വിട്ടുപോയെങ്കില്‍ ഉത്തരവാദിത്തം പോലീസിനാണെന്ന് അദ്ദേഹം പറഞ്ഞു. മുന്‍കരുതല്‍ സ്വീകരിച്ചിരുന്നെങ്കില്‍ രണ്ടാമത്തെ കൊലപാതകം ഒഴിവാക്കാമായിരുന്നു. സംസ്ഥാനത്ത് പോലീസ് നിഷ്‌ക്രിയമാണ്. ക്രമസമാധാന നില തകര്‍ന്നിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

കുറ്റകൃത്യങ്ങള്‍ക്കായി ആംബുലന്‍സ് ഉപയോഗിക്കുന്ന പ്രവണത തടയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സംഘടനകള്‍ക്ക് പരിപൂര്‍ണ നിയന്ത്രണം നല്‍കാതെ സര്‍ക്കാറിന് ഇടപെടാമെന്ന് അദ്ദേഹം പറഞ്ഞു.