Connect with us

alappuzha twin murder

ആലപ്പുഴ കൊലപാതകങ്ങള്‍; വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ് ഡി പി ഐ

സമാധാന ശ്രമങ്ങളോട് സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടവരെപ്പോലും പോലീസ് പിടിച്ചുകൊണ്ടുപോകുകയാണെന്നും ആരോപിച്ചു

Published

|

Last Updated

തിരുവനന്തപുരം | ആലപ്പുഴയിലെ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വത്സന്‍ തില്ലങ്കേരിയുടെ പങ്ക് അന്വേഷിക്കണമെന്ന് എസ് ഡി പി ഐ. സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

പോലീസില്‍ ആര്‍ എസ് എസ് സെല്‍ ഉണ്ട്. ആര്‍ എസ് എസ് അജന്‍ഡകള്‍ക്ക് പോലീസ് സൗകര്യം ഒരുക്കിക്കൊടുക്കുന്നവെന്നും എസ് ഡി പി ഐ ആരോപിച്ചു. സമാധാന ശ്രമങ്ങളോട് സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ യോഗത്തില്‍ പങ്കെടുക്കേണ്ടവരെപ്പോലും പോലീസ് പിടിച്ചുകൊണ്ടുപോകുകയാണെന്നും അഷ്‌റഫ് ആരോപിച്ചു.