Uae
ആലപ്പുഴ സ്വദേശി അബൂദബിയിലെ താമസസ്ഥലത്തു മരിച്ചു
അബൂദബി കെഎംസിസി ലീഗൽ വിങ്ന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകും.

അബൂദബി|ആലപ്പുഴ ചേർത്തല കടക്കരപ്പള്ളി ജിൻവാ നിവാസ് വാസുദേവന്റെ മകൻ ജി. വി. വിഷ്ണുദത്തൻ(35 ) അബൂദബി നേവി ഗേറ്റ് ഏരിയയിലെ താമസ സ്ഥലത്തു മരിച്ചു. കഴിഞ്ഞ 12 ആം തീയതിമുതൽ വിഷ്ണുദത്തനെ കുറിച്ച് ബന്ധുക്കൾക്ക് വിവരം ഇല്ലാതിരിക്കുകയും സിംഗപ്പൂരിലുള്ള മാതാപിതാക്കളും സഹോദരിയും അബുദാബി കെഎംസിസി പ്രവർത്തകരെ ബദ്ധപ്പെടുകയുമായിരുന്നു. ഇതേതുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെയും കെഎംസിസി പ്രവർത്തകരുടെയും അന്വേഷണത്തിൽ 16 ആം തീയതിയോടെ നേവി ഗേറ്റിലെ താമസ സ്ഥലത്തു മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.
അബൂദബിയിൽ ബ്ലുഫിൻ മറൈൻ സർവീസ് എന്ന കമ്പനിയിൽ പാർട്ണർ ആയിരുന്നു. അവിവാഹിതനാണ്. ജയമ്മയാണ് മാതാവ്. ജിൻവമോൾ സഹോദരിയാണ്. അബൂദബി കെഎംസിസി ലീഗൽ വിങ്ന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ മൃതദേഹം ഇന്ന് നാട്ടിൽ കൊണ്ടുപോകും. സംസ്ക്കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.