Kerala
ആലപ്പുഴ ഷനോജ് വധക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം തടവ്
കേസിലെ ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പിതാവ് പൊടിയനുമാണ്.
ആലപ്പുഴ | ആലപ്പുഴ ഷനോജ് വധക്കേസില്‍ പിതാവും മകനും ഉള്‍പ്പെടെ ഏഴ് പ്രതികള്‍ക്ക്
ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് 2014 ജൂലൈ നാലിനായിരുന്നു കൊലപാതകം.ക്വട്ടേഷന്‍ സംഘത്തെ ഒപ്പം കൂട്ടി
വടിവാള്‍ ഉപയോഗിച്ച് വെട്ടുകയും ഇരുമ്പ് കൂടം കൊണ്ട് തല്ക്കടിച്ചും കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
കേസിലെ ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പിതാവ് പൊടിയനുമാണ്. ഇവരുടെ അയല്‍വാസിയായിരുന്നു കൊല്ലപ്പെട്ട ഷനോജ്. കിരണ്‍ റോഡ്രിഗ്‌സ്, അജി ലാല്‍, ജോസ് ആന്റണി, അപ്പു, ഫിനിസ്റ്റര്‍ നെറ്റോ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
---- facebook comment plugin here -----