Kerala
ഐ ടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; അനുമതിയുമായി ഉത്തരവ്
ഐ ടി കമ്പനികളുടെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം.

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ ടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാന്‍ അനുമതിയുമായി ഉത്തരവ്. 10 ലക്ഷം രൂപയാണ് വാര്‍ഷിക ലൈസന്‍സ് ഫീസ്. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സിനായി അപേക്ഷിക്കാം.
ഐ ടി കമ്പനികളുടെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കും മദ്യം വില്‍ക്കാം. ഒരു സ്ഥാപനത്തിന് ഒരു ലൈസന്‍സ് മാത്രമേ അനുവദിക്കൂ. എഫ് എല്‍ 9 ലൈസന്‍സ് ഉള്ളവരില്‍ നിന്ന് മാത്രമേ വിദേശമദ്യം വാങ്ങാന്‍ പാടുള്ളൂ.
ഒന്നാം തീയതിയും സര്‍ക്കാര്‍ നിശ്ചയിച്ച ഡ്രൈ ഡേകളിലും മദ്യം നല്‍കരുത്. ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയായിരിക്കും പ്രവര്‍ത്തന സമയം.
---- facebook comment plugin here -----