Kerala
മദ്യപ സംഘത്തിന്റെ മര്‍ദനം; ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു
തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി കൃഷ്ണന്‍ കുട്ടി നായര്‍ (75) ആണ് മരിച്ചത്.

തിരുവനന്തപുരം | മദ്യപ സംഘത്തിന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന വയോധികന്‍ മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി കൃഷ്ണന്‍ കുട്ടി നായര്‍ (75) ആണ് മരിച്ചത്. കഴിഞ്ഞ മാസം 18നാണ് കൃഷ്ണന്‍ കുട്ടിക്ക് മര്‍ദനമേറ്റത്.
ഷിബു, മനു എന്നിവര്‍ മദ്യപിച്ചു ബഹളമുണ്ടാക്കിയത് കൃഷ്ണന്‍ നായര്‍ ചോദ്യം ചെയ്തിരുന്നു. ഇതില്‍ പ്രകോപിതരായ ഇവര്‍ കൃഷ്ണന്‍ കുട്ടി നായരെ റോഡിലൂടെ വലിച്ചിഴക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും പിടിച്ചുമാറ്റി പരുക്കേറ്റ വയോധികനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
---- facebook comment plugin here -----