Kerala
മദ്യവര്‍ജ്ജനം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാട്: ബിനോയ് വിശ്വം
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തിരിച്ചുവരവിന് അവസരം ഒരുക്കിയത് ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് കാരണമായെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി
![](https://assets.sirajlive.com/2022/11/binoy-viswam-897x538.gif)
പത്തനംതിട്ട | മദ്യവര്‍ജ്ജനം പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടാണെന്ന് ആവര്‍ത്തിച്ച് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സി പി ഐ പത്തനംതിട്ട കണ്ണങ്കര ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചില മാധ്യമങ്ങള്‍ ഇതുസംബന്ധിച്ച് നല്‍കിയ മറുപടി പാര്‍ട്ടിയെ കരിതേക്കും വണ്ണം വളച്ചൊടിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പെരുമാറ്റ ചട്ടത്തെ വലതുപക്ഷ മാധ്യമങ്ങള്‍ വക്രീകരിക്കുന്ന ഈ കാലയളവില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ഘടകങ്ങളും അവരുടെ ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിക്കുന്നതില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയുടെ തിരിച്ചുവരവിന് അവസരം ഒരുക്കിയത് ഇന്ത്യ മുന്നണിയിലെ ഭിന്നിപ്പ് കാരണമായെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി.