International
പുടിന്റെ കടുത്ത വിമര്‍ശകന്‍ അലക്‌സി നവല്‍നി ജയിലില്‍ അന്തരിച്ചു
തീവ്രവാദക്കുറ്റം ചുമത്തി 2012ലാണ് നവല്‍നിയെ തടവിലാക്കിയത്.
മോസ്‌കോ | റഷ്യന്‍ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായിരുന്ന അലക്‌സി നവല്‍നി അന്തരിച്ചു. ജയിലില്‍ വച്ചായിരുന്നു അന്ത്യം. 19 വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്നു.
തീവ്രവാദക്കുറ്റം ചുമത്തി 2012ലാണ് നവല്‍നിയെ തടവിലാക്കിയത്. മോസ്‌കോക്കു 1,900 കിലോമീറ്റര്‍ വടക്കുകിഴിക്കുള്ള ഖാര്‍പ് നഗരത്തിലെ പോളാല്‍ വൂള്‍ഫ് ജയിലിലായിരുന്നു അദ്ദേഹത്തെ അടച്ചിരുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ പാര്‍പ്പിക്കുന്ന ജയിലാണിത്.
ജയില്‍ പരിസരത്തെ പതിവു നടത്തത്തിനിടെ അസ്വസ്ഥത അനുഭവപ്പെട്ട നവല്‍നിക്ക് അല്‍പ സമയത്തിനു ശേഷം ബോധക്ഷയം സംഭവിക്കുകയായിരുന്നുവെന്ന് ജയില്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.
---- facebook comment plugin here -----